കേരളം

പരീക്ഷാ സിലബസ് രഹസ്യ രേഖ അല്ല; ആരോപണങ്ങൾക്ക് മറുപടിയുമായി പിഎസ്‌സി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷകളുടെ സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് ചോർന്നുവെന്ന ആരോപണത്തിൽ മറുപടിയുമായി പിഎസ്‌സി. സിലബസ് രഹസ്യ രേഖ അല്ലെന്നും ഉദ്യോഗാർഥികൾക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിനു മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണെന്നും പിഎസ്‌സി അധികൃതർ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ്, ക്ലാർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോർന്നുവെന്ന പ്രചാരണത്തെ തുടർന്നാണു വിശദീകരണം. 

സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. ചെയർമാൻ അംഗീകരിക്കുന്നതോടെ പരീക്ഷാ സിലബസ് പരസ്യപ്പെടുത്തും. ജൂൺ മൂന്നിന് തന്നെ ഈ പരീക്ഷകളുടെ സിലബസ് പിഎസ്‌സി പുറത്തു വിട്ടിരുന്നു. അടുത്ത ദിവസം അതു വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. പിഎസ്‌സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമല്ല ഇതെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് എൽഡിസി, എൽജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് പി എസ് സി ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാൽ ഇത് ഇന്നലെ രാത്രി മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ  പ്രചരിച്ചിരുന്നു. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ സിലബസ് പ്രത്യക്ഷപ്പെട്ടതായി ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)