കേരളം

ധര്‍മരാജന്‍ പലതവണ വിളിച്ചിരുന്നു; സുരേന്ദ്രനും അറിയാം; ഡ്രൈവറുടെയും സഹായിയുടെയും മൊഴി

സമകാലിക മലയാളം ഡെസ്ക്

         
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി. ധര്‍മജാരനെ അറിയാമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിരുന്നെന്നും ഇവര്‍ സമ്മതിച്ചു.  തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷും മൊഴി നല്‍കി.  കെ സുരേന്ദ്രനും ധര്‍മജാരനെ അറിയാമെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. 

കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലിബീഷിനേയുമാണ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാല്‍ ഇവര്‍ ഒരേ മൊഴി തന്നെ നല്‍കുന്നതിനാല്‍ ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. 

എല്ലാവരും കൂടിയാലോചിച്ച് മൊഴി നല്‍കുന്നു എന്ന സംശയത്തിലാണ് പൊലീസ്. അന്വേഷണത്തില്‍ ധര്‍മരാജന് തെരഞ്ഞെടുപ്പ് ചുമതലയില്ലെന്നാണ് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊഴികള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നാണ് പൊലീസിന്റെ നിലപാട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. 

അതേസമയം, കേസുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കവര്‍ച്ചാപണത്തില്‍ നിന്ന് പങ്ക് പറ്റിയെന്ന് സംശയിക്കുന്ന രജിലിനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ