കേരളം

കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങരുതെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉടന്‍ തുടങ്ങരുതെന്ന്  ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന അഭ്യര്‍ഥന

രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. 

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ദീര്‍ഘദൂര സര്‍വീസ് യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്നായിരുന്നുകെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് എതിര്‍പ്പ് അറിയിച്ചതിനാല്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു