കേരളം

വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ട്; ചൂണ്ടിക്കാട്ടി ഹൈക്കോടതി, ശുചീകരണ തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി. വാക്‌സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കൂടുതല്‍ ആളുകള്‍ വാക്സിനേഷന്‍ എടുക്കുന്ന ജില്ലകളിലാണ് സ്ലോട്ട് പ്രശ്‌നമുള്ളതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയം പ്രായോഗിക തലത്തില്‍ എത്തുന്നതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ശുചീകരണ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനു കോടതി മാറ്റി വച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ