കേരളം

പണം നല്‍കുന്നതിന് മുന്‍പ് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി തടങ്കലില്‍വച്ചു; സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുന്ദരയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പണം നല്‍കുന്നതിന് മുന്‍പായി ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി തടങ്കലില്‍ വച്ചതായും സുന്ദര മൊഴി നല്‍കി.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്.

ബുധനാഴ്ച പരാതിക്കാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിവി രമേശന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ പണം നല്‍കുന്നതിന് മുന്‍പ് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍വച്ചെന്നും സുന്ദര പറഞ്ഞിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ പണം നല്‍കിയെന്നകാര്യം കെ.സുന്ദര ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. 

മഞ്ചേശ്വരത്തെ നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .ബിജെപി നേതാക്കള്‍ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?