കേരളം

പശുവിന്റെ വയറ്റില്‍ ഇരുമ്പ് പൈപ്പ് തുളച്ചുകയറി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്



മൂവാറ്റുപുഴ: പശുവിന്റെ വയറ്ററില്‍ തുളച്ചുകയറിയ ഇരുമ്പ് പൈപ് ഫയര്‍ ഫോഴ്‌സ് സംഘം നീക്കംചെയ്തു. വെള്ളിയാഴ്ച രാത്രി 11.45ഓടെ മടക്കത്താനം പള്ളിക്കാമഠത്തില്‍ പി എന്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള നാലു വയസ്സ് പ്രായമുള്ള പശുവിന്റെവയറിലാണ് രണ്ടിഞ്ച് വണ്ണവും ഒന്നേമുക്കാല്‍ അടി നീളവുമുള്ള ഇരുമ്പ് പൈപ്പ് തുളച്ചുകയറിയത്.

തൊഴുത്തില്‍ പശുവിനെ കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം.

വിവരമറിഞ്ഞ ഉടന്‍ തൊടുപുഴയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.എ. ജാഫര്‍ ഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ ബില്‍സ് ജോര്‍ജ്, വി. മനോജ് കുമാര്‍, എ. മുബാറക്ക്, വി.കെ. മനു എന്നിവരടങ്ങിയ സംഘം എത്തി പൈപ് സുരക്ഷിതമായി നീക്കം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്