കേരളം

കാലുകളില്‍ ചരട്, വൈദ്യുതി കമ്പിയില്‍ കുരുങ്ങി ജീവന് വേണ്ടി പിടഞ്ഞ് പ്രാവുകള്‍; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:വൈദ്യുതി കമ്പിയില്‍ കുരുങ്ങി ജീവനു വേണ്ടി പിടഞ്ഞ 2 പ്രാവുകളെ കെഎസ്ഇബി ജീവനക്കാര്‍ രക്ഷപ്പെടുത്തി. എറണാകുളം ആലുവ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം സപ്ലൈകോ ഡിപ്പോയുടെ എതിര്‍വശത്തെ പോസ്റ്റിലാണു സംഭവം. 

ഡിപ്പോയില്‍ നിലത്തു വീഴുന്ന ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ എത്തുന്ന പ്രാവുകളാണ് അപകടത്തില്‍പ്പെട്ടത്. പ്രാവുകളുടെ കാലുകളിലെ ചരട് വൈദ്യുതി കമ്പിയില്‍ കുരുങ്ങുകയായിരുന്നു.മിണ്ടാപ്രാണികളുടെ പിടച്ചില്‍ ശ്രദ്ധയില്‍പ്പെട്ട ഡിപ്പോ മാനേജര്‍ സനൂപ് വാര്‍ഡിലെ മുന്‍ കൗണ്‍സിലര്‍ സെബി വി ബാസ്റ്റിനെ വിവരം അറിയിച്ചു. അദ്ദേഹം കെഎസ്ഇബി നോര്‍ത്ത് സെക്ഷനില്‍ വിളിച്ചു പറഞ്ഞു.

ജീവനക്കാരായ കെ കെ അബ്ദുല്‍ റസാഖ്, ഡി.ആര്‍. മനോജ്, പി ജി സുരേഷ് ബാബു, എം എന്‍ കുഞ്ഞുമോന്‍ എന്നിവര്‍ സ്ഥലത്തെത്തി. മനോജാണു പോസ്റ്റിനു മുകളില്‍ കയറി പ്രാവുകളെ കുരുക്കഴിച്ചു പറത്തിവിട്ടത്. മറ്റുള്ളവര്‍ സഹായ നിര്‍ദേശങ്ങളുമായി താഴെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്