കേരളം

രാത്രി വീട്ടിലെത്തി ബൈക്കിലെ പെട്രോൾ ഊറ്റി യുവാക്കൾ, വിഡിയോയിൽ കുടുക്കി വീട്ടുടമ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; പെട്രോൾ വില നൂറിന് അടുത്തതോടെ ബൈക്കിലെ പെട്രോളും അമൂല്യ വസ്തുവായി. രാത്രിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നയൂർ അകലാട് മൊഹ്‌യുദ്ദീൻ പള്ളി കുന്നമ്പത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കൾ എത്തി ബൈക്കിലെ പെട്രോൾ ഊറ്റിയത്. 

പുലർച്ചെ മൂന്നോടെയാണ് യുവാക്കൾ എത്തിയത്. ശബ്ദം കേട്ട് ഉണർന്ന സിറാജുദ്ദീൻ ഇത് മൊബൈൽ ഫോണിൽ പകർത്തി. ഇവരുടെ പുറകെ എത്തിയെങ്കിലും പിടികൂടാനായില്ല. പരാതി നൽകിയതിനെ തുടർന്ന് വടക്കേകാട് പൊലീസ് സ്ഥലത്തെത്തി. അണ്ടത്തോട് സ്വദേശിയുടെതാണ് ബൈക്കെന്ന് പൊലീസ് അറിയിച്ചു. മുൻവശത്ത് നമ്പർ പ്ലേറ്റില്ല. പിന്നിലെ നമ്പർ പ്ലേറ്റ് മടക്കിവച്ച നിലയിലാണ്. യുവാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

മാർച്ച് 14 ന് സമാനമായ രീതിയിൽ ഒരു സംഘം വീട്ടിലെത്തിയിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മേഖലയിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''