കേരളം

മരംമുറി വിവാദം; ഇ ചന്ദ്രശേഖരനെയും കെ രാജനെയും വിളിച്ചുവരുത്തി കാനം

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ തടിയുരാന്‍ വഴിതേടി സിപിഐ. മുന്‍ റവന്യു മന്ത്രി ഇ  ചന്ദ്രശേഖരനും ഇപ്പോഴത്തെ റവന്യു മന്ത്രി കെ രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എം എന്‍ സ്മാരകത്തിലായിരുന്നു കൂടിക്കാഴ്ച. 

മരം മുറി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് വ്യക്തമാക്കും എന്നായിരുന്നു നിലവിലെ റവന്യു മന്ത്രി കെ രാജന്റെ പ്രതികരണങ്ങള്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായില്ല. 

വനം, പരിസ്ഥിതി വിഷയങ്ങളില്‍ നിലപാടുകള്‍ പറയുന്ന സിപിഐയുടെ മൗനത്തിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ന് ഇന്ന് ഉച്ചയോടെ എംഎന്‍ സ്മാരകത്തിലേക്ക് റവന്യു മന്ത്രി കെ രാജനേയും മുന്‍ മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനേയും കാനം രാജേന്ദ്രന്‍ വിളിച്ചു വരുത്തിയത്. വിഎസ് സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വവും എംഎന്‍ സ്മാരകത്തില്‍ എത്തിയിട്ടുണ്ട്. 

മരംമുറിയിലേക്ക് നയിച്ച ഉത്തരവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ പാര്‍ട്ടി, മുന്‍ മന്ത്രിയില്‍ നിന്നും മന്ത്രിയില്‍ നിന്നും ചേദിച്ചറിഞ്ഞെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)