കേരളം

സംസ്ഥാനത്ത് കൂടുതൽ സർവീസുകൾ; ഇന്റർസിറ്റിയും ജനശതാബ്ദിയും നാളെ മുതൽ; റിസർവേഷൻ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ ബുധനാഴ്ച മുതൽ സർവീസ് തുടങ്ങുന്നു. ഇൻറർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. 

ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും ബുധനാഴ്ച മുതൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇൻറർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ ഓടി തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും. 

ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ റദ്ദാക്കിയിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്