കേരളം

വാക്സിൻ വിതരണത്തിലെ ആശങ്കകൾ ചോദ്യം ചെയ്ത ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുൻപിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും.  വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നുൾപ്പെടെ ആവശ്യപ്പെടുന്ന ഹർജികളാണ് കോടതിയുടെ മുൻപിലേക്ക് എത്തുന്നത്. 

നേരത്തെ, കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കും. 

പുതിയ വാക്സിൻ നയം നടപ്പിലാകുന്നതോടെ വാക്സിൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മുൻഗണനാ പട്ടികയിൽ ശുചീകരണത്തൊഴിലാളികളേയും ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം