കേരളം

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടൽ;  'അശ്വതി അച്ചു' ഒടുവിൽ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഫേസ്ബുകിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ 32കാരി അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി അശ്വതി ശ്രീകുമാറിനെയാണ് (32) പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. 

അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാർ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. പരാതിക്കാരായ യുവതികളുടെ ഫോട്ടോയാണ് വ്യാജ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി നൽകിയത്. യുവാക്കളെ ചാറ്റ് ചെയ്ത് വലയിൽ വീഴ്ത്തി പണം ആവശ്യപ്പെടുകയായിരുന്നു പതിവ്. ആശുപത്രി ചെലവ് ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെടാറ്. ബന്ധുവാണെന്ന് പറഞ്ഞ് അശ്വതി നേരിട്ടെത്തിയാണ് യുവാക്കളിൽനിന്ന് പണം സ്വീകരിച്ചിരുന്നത്. 

പണം നൽകുന്നവരെ പിന്നീട് മെസഞ്ചറിൽ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള പരാതി സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്