കേരളം

കോവിഡില്‍ ധനസഹായം; എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും 1000 രൂപ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 9,00,00,000 രൂപയും കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,40,00,000 രൂപയും കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്‌കാറ്റേര്‍ഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 61,00,00,000 രൂപയും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വലിയ തോട്ടങ്ങള്‍  (ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ),  പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍(ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്) എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്