കേരളം

ഷാർജയിലെ മലയാളി യുവാവിന്റെ മരണം; വഴക്ക് കണ്ട് ഭയന്ന് രക്ഷപെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു, കൊലപാതകമല്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (29)ന്റെ മരണം കൊലപാതകം അല്ലെന്ന് പൊലീസ്. ആഫ്രിക്കൻ വംശജരുടെ വഴക്കു കണ്ടു ഭയന്നു രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്നു വീണാണ് മരണം സംഭവിച്ചത് എന്ന് പൊലീസ് പറയുന്നു. 

ഷാർജ അബു ഷഗാരയിൽ താമസിച്ചിരുന്ന വിഷ്ണു വിജയന് നൈജീരിയൻ സ്വദേശികളുടെ വാക്കുതർക്കത്തിന് ഇടയിൽപ്പെട്ട് കുത്തേൽക്കുകയായിരുന്നു എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. കുത്തിയതിന് ശേഷം അപകടമരണം എന്ന് വരുത്തി തീർക്കാൻ വിഷ്ണുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.

അഫ്രിക്കൻ വംശജർ തമ്മിൽ തർക്കമുണ്ടായ കെട്ടിടത്തിലാണു വിഷ്ണുവും താമസിച്ചിരുന്നത്. വഴക്കു രൂക്ഷമായപ്പോൾ പേടിച്ച് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഗുരുതര പരുക്കേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്നു സംശയിക്കാൻ തക്ക മുറിവുകളില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി