കേരളം

പ്രതിപക്ഷനേതാവിനെ തെരഞ്ഞടുത്ത രീതി ശരിയായില്ല; എതിര്‍പ്പറിയിച്ച് മാണി സി കാപ്പന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: യുഡിഎഫ് നേതൃത്വത്തെ പ്രതിഷേധമറിയിച്ച് മാണി സി കാപ്പന്‍. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്നും മുന്നണിയില്‍ ആലോചിക്കണമായിരുന്നെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍
പ്രതിപക്ഷ നേതാവ് വിഡി സതീശനോട് എതിര്‍പ്പില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. 

മുട്ടിലില്‍ മരംകൊള്ള നടന്ന സ്ഥലങ്ങളില്‍ യുഡിഎഫ് നേതൃത്വം സന്ദര്‍ശിച്ചതിനെ കുറിച്ച് അറിയില്ലെന്നും എന്‍സികെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ കോടികളുടെ മരംകൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. മരംമുറി നടന്ന മുട്ടില്‍ മാണ്ടാട് പന്നിക്കുഴിയിലാണു നേതാക്കള്‍ ആദ്യമെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍