കേരളം

മകളുടെ പുസ്തകം വാങ്ങി മടങ്ങവെ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്ന് പരാതി. ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ഇവർക്ക് തലയിടിച്ച് വീണ് പരുക്കേറ്റു. 

അരിപ്പൽ യുപി സ്കൂളിൽ നിന്ന് മകൾക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. റോഡിൽ ഏറെ നേരം കാത്തുനിന്നിട്ടും വാഹനമൊന്നും കിട്ടാഞ്ഞതിനാൽ ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്താണെന്നാണ് കരുതിയതെന്നും മാസ്ക് വെച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്നും ഇവർ പറഞ്ഞു. ഇയാൾ  യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് മനസ്സിലാക്കിയാണ് യുവതി ബൈക്കിൽ നിന്ന് എടുത്തുചാടിയത്. 

യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി