കേരളം

കുത്തുകേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐക്ക് വെട്ടേറ്റു; ആക്രമിച്ചത് പ്രതിയുടെ അച്ഛൻ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എസ് ഐയ്ക്ക് വെട്ടേറ്റു. കോട്ടയം മണിമലയിൽ എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. മുഖത്തിന്റെ വലതുഭാഗത്ത് വെട്ടേറ്റ എസ് ഐയെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  

വധശ്രമക്കേസ് പ്രതി അജിനെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. അജിന്റെ അച്ഛൻ പ്രസാദാണ് വെട്ടിയത്. പ്രതിയെ പിടികൂടി മുന്നോട്ട് നടക്കുമ്പോൾ പ്രസാദ് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കിയാണ് വെട്ടിയത്. എസ് ഐ ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 

ഒളിവിലായിരുന്ന അജിനെ പിടികൂടാൻ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്