കേരളം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികൾക്ക് ഒരാഴ്ച ക്വാറന്റൈൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികളെ 3 അതിർത്തി ചെക്പോസ്റ്റുകളിൽ ഒരാഴ്ച ക്വാറന്റീനു വിധേയമാക്കും. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.

ചെക്പോസ്റ്റുകളുടെ സ്ഥലമാണ് കന്നുകാലികളുടെ ക്വാറന്റീനായി ഉപയോഗിക്കുക. മറ്റു രോഗങ്ങളി‍ല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമാവും ഇവയെ കേരളത്തിലേക്കു പ്രവേശിപ്പിക്കുക. 

കുളമ്പു രോഗം ഉൾപ്പെടെ തടയുന്നത് മുൻപിൽ കണ്ടാണ് ഇതെന്നും മന്ത്രി പറഞ്ഞു. കുളമ്പു രോഗ പ്രതിരോധ കുത്തി‍വയ്പിനായി കേന്ദ്രം അനുവദിച്ച ഒരു ലക്ഷം ഡോസ് വാക്സീൻ 24 ന് കേരളത്തിലെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്