കേരളം

കൊച്ചി മെട്രോ അടുത്ത ആഴ്ചയോടെ ഓടിത്തുടങ്ങിയേക്കും, സർക്കാരിനെ സമീപിച്ച് കെഎംആർഎൽ

സമകാലിക മലയാളം ഡെസ്ക്

 
കൊച്ചി: കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. മെട്രോ സ്‌റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിലവിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് ബസ്- ടാക്‌സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ ട്രെയിൻ സർ‌വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ മെട്രോ സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ സര്‍വീസിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 

ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. യാത്രക്കാരില്ലെങ്കിലും നിലവിൽ ട്രെയിനുകൾ ഒരു ദിവസം എങ്കിലും ഓടിക്കുന്നുണ്ട്. ജീവനക്കാരും എത്തുന്നുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ജോലികളും പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും മെട്രോ സര്‍വീസുകള്‍ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാവും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി. നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.   

ശരീര ഊഷ്മാവ്  പരിശോധിച്ചശേഷം മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയൊള്ളൂ. രോഗലക്ഷണങ്ങൾ കാണുന്നവരെ ട്രെയിനിൽ നിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തിൽ കോവിഡ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും  ട്രെയിനുകള്‍ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളില്‍ സ്‌റ്റേഷനുകളും ശുചീകരിയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി