കേരളം

തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായി. ബി സന്ധ്യ, അനില്‍കാന്ത്, സുദേഷ് കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. അരുണ്‍കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. യുപിഎസ്സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ഇവരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുക്കാം. 

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്‌സിക്ക് മരിച്ചയാളുടെ പേരില്‍ പരാതി ലഭിച്ചിരുന്നു. തച്ചങ്കരി സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍, നേരിട്ട അന്വേഷണങ്ങള്‍, അച്ചടക്ക നടപടികള്‍, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരിലാണ് പരാതി പോയത്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍, പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയാണ് അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത