കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ, പരീക്ഷകൾക്ക് മാറ്റമില്ല; അവലോകന യോ​ഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.  നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. 

ശനിയും ഞായറും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാവും നടത്തുക. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. 

സംസ്ഥാനത്ത് ലോക്ക്ഡൗൺ  സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോ​ഗം ചേരുന്നത്. രോ​ഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യതയില്ല. ഈ ആഴ്ച്ച തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരു ലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയുയർത്തുന്ന സാഹചര്യമാണ് നിലവിൽ. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി 15 പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി