കേരളം

ആളൊഴിഞ്ഞ പറമ്പില്‍ 46 പാക്കറ്റുകളിലായി 100 കിലോ കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി രണ്ട് പേര്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാവിലെ 11കിലോ കഞ്ചാവുമായി ശ്രീറാം എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

46 പാക്കറ്റുകളിലാണ്് നൂറ് കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചത്്. സംഭവസ്ഥലത്തുവച്ച് തമിഴ്‌നാട് സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്,  ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലിസിന്റെ നിഗമനം. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുളള ശ്രമവും തുടരുകയാണ്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പനയ്‌ക്കെത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി