കേരളം

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്; തിരുത്താന്‍ നാളെ അവസാന ദിനം; അനര്‍ഹരെ പിടിക്കാന്‍ വീട്ടിലെത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനർഹമായി റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ തുടരുന്നവർക്ക് സ്വയം പിന്മാറാനുള്ള അവസരം ബുധനാഴ്ച അവസാനിക്കും. ഇത്തരം കാർഡ് കൈവശമുള്ളവർ താലൂക്ക്, സിറ്റി റേഷനിംഗ് ഇൻസ്പെക്ടർക്ക് സത്യവാങ്മൂലവും അപേക്ഷയും സമർപ്പിച്ച് മുൻഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. 

ജൂൺ 30ന് ശേഷം പട്ടികയിൽ തുടരുന്ന അനർഹർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ തേടി അധികൃതര്‍ വീട്ടിലേയ്ക്ക് എത്തി തുടങ്ങി. തിങ്കളാഴ്ച ജില്ല സപ്ലേ ഓഫീസറുടെ നേതൃത്വത്തില്‍ ഇങ്ങനെ നടത്തിയ പരിശോധനയില്‍ തന്നെ 40ഓളം അനധികൃത കാര്‍ഡുകള്‍ കണ്ടെത്തി. 

സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർ, പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ, സർവീസ് പെൻഷൻകാർ എന്നിവർ റേഷൻ ഐ.എ.വൈ/ പി.എച്ച്.എച്ച് ആനുകൂല്യങ്ങൾക്ക് അർഹരല്ല. ആദായനികുതി അടയ്ക്കുന്നവർ, പ്രതിമാസം 25000 രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ, സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീട്/ ഫ്ലാറ്റ് ഉള്ളവർ, നാലുചക്രവാഹനം സ്വന്തമായി ഉള്ളവർ, വിദേശജോലിയിൽ നിന്നൊ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയിൽ നിന്നൊ 25000 രൂപയിലധികം പ്രതിമാസവരുമാനമുള്ളവർ ഉള്ള കുടുംബം എന്നിവരാണ് മുൻഗണനയ്ക്ക് അർഹതയില്ലാത്തവരായി സർക്കാർ കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി