കേരളം

കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. 

കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിക്കരിക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. ടിപിആര്‍ ആറു ശതമാനം വരെ എ കാറ്റഗറിയായിരിക്കും. ആറു മുതല്‍ 12 വരെ ബി കാറ്റഗറി, 12 മുതല്‍ 18 വരെ സി കാറ്റഗറി എ്ന്നിങ്ങനെയായിരിക്കും പുതിയ സ്ലാബുകള്‍.

എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. നിലവില്‍ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.

ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന വിധത്തില്‍ താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍