കേരളം

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരും; അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ 15 വരെ തിരികെ നല്‍കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി.

ജൂണ്‍ 30നുള്ളില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ തിരിച്ചുനല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവില്‍ തിരികെ നല്‍കുന്നവര്‍ക്കു പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

അവസാന തീയതിയായ ജൂലായ് 15നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ മെയിലിലോ (tsokollam@gmail.com) അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്നുമുതല്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപവെച്ചും ഗോതമ്പിന് 25 രൂപവെച്ചും പിഴ അടയ്‌ക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി