കേരളം

ചാരായം വാറ്റും വില്‍പ്പനയും : യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ചാരായം വാറ്റും വില്‍പ്പനയും നടത്തിയ കേസില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വ അറസ്റ്റില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കോവിഡ് പ്രതിരോധനടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു മദ്യവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

സംഘത്തിലെ ആറ് പ്രതികളെ എടത്വ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.  വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. 

കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. ഇതുമുതലാക്കിയായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു. എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം