കേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ‌ ചൂട്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം. തെരഞ്ഞെടുപ്പ്‌ കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത്‌ ശുദ്ധജലമാണെന്ന്‌ ഉറപ്പാക്കണം. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെ വെയിൽ കൊള്ളരുത്‌. പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക്‌ പ്രത്യേക കരുതൽ നൽകുക.  

വളരെ ഉയർന്ന ശരീരതാപം,  വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം,  മന്ദഗതിയിലുള്ള നാഡിമിടിപ്പ്‌,  ചിലപ്പോൾ അബോധാവസ്‌ഥയും കാണപ്പെടാം എന്നതാണ് സൂര്യഘാതം ഏറ്റതിന്റെ ലക്ഷണങ്ങൾ.

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്‌,  ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്‌, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ്‌ തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപ ലക്ഷണങ്ങൾ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി