കേരളം

പട്ടാപ്പകല്‍ നടുറോഡില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം, പെണ്‍കുട്ടിക്കൊപ്പം നടന്നത് ചോദ്യം ചെയ്ത് പൊതിരേ തല്ലി; ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാനൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമര്‍ദ്ദനം. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം നടന്നത് ചോദ്യം ചെയ്ത് ഓട്ടോ ഡ്രൈവറാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് മര്‍ദ്ദിച്ചത്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് മര്‍ദ്ദനം തുടങ്ങിയതെന്ന് വിദ്യാര്‍ഥി പറയുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ചായിരുന്നു കുട്ടി. നാട്ടുകാര്‍ നിരവധിപ്പേര്‍ ഉണ്ടായിരുന്നിട്ടും എല്ലാവരും നോക്കിനില്‍ക്കേയായിരുന്നു മര്‍ദ്ദനം. ആരും തന്നെ തുടക്കത്തില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല എന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനം തുടരുന്നതിടെ അവസാനമാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കേസ് വേണോ ഒത്തുതീര്‍പ്പാക്കിയാല്‍ പോരേ എന്ന് പൊലീസുകാര്‍ ചോദിച്ചതായി കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ അന്വേഷിക്കുകയല്ലേ വേണ്ടത് എന്ന് തിരിച്ചുചോദിച്ചതായി അച്ഛന്‍ പറഞ്ഞു. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍