കേരളം

'യുഡിഎഫിന് എന്നെ ആവശ്യമുണ്ടെങ്കില്‍ മതി' ; മല്‍സരിക്കാന്‍ തയ്യാറെന്ന് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തനിക്കും കൂടി സൗകര്യമുള്ള മണ്ഡലം കിട്ടിയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് ആലോചിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. യുഡിഎഫിന് തന്നെ ആവശ്യമുണ്ടെങ്കില്‍ മതി. പ്രത്യേകിച്ച് ഒരു മണ്ഡലവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. 

സെക്രട്ടേറിയറ്റിന് മുന്നില്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. എല്‍ഡിഎഫിനോടും ബിജെപിയോടും താല്‍പ്പര്യമില്ല. മല്‍സരിച്ചു ജയിച്ച് എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടെന്നും കെമാല്‍ പാഷ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക് കടന്നു. റാങ്ക് പട്ടികയിലുള്ള രണ്ടായിരത്തോളം പേരെ അണിനിരത്തിയാണ് മഹാസംഗമം സംഘടിപ്പിച്ചത്. എട്ടാം തീയതി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു