കേരളം

'സീറ്റ് 30 കോടിക്ക് വിറ്റത് ആര് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ?; കുന്നത്തുനാട്ടില്‍ സിപിഎമ്മിനെതിരെ പോസ്റ്ററുകള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയ്ക്ക് എതിരെ പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്നാണ് ആരോപണം. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്ററുകളിലെ ഉള്ളടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം പുനഃപരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ആണെന്ന് സിപിഎം ഏരിയ സെക്രട്ടറി ദേവദര്‍ശന്‍ ആരോപിച്ചു. കുന്നത്തുനാട്ടില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി വി ശ്രീനിജനെ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്