കേരളം

ഗാംഗുലി ബിജെപിയിലേക്ക് ഇല്ല; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തത്; സിപിഎം നേതാവ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് അശോക് ഭട്ടാചാര്യ. മുന്‍മന്ത്രിയും നിലവില്‍ സിലിഗുരി മേയറുമാണ് അശോക് ഭട്ടാചാര്യ. സൗരവ് ഗാംഗുലിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഒരാള്‍കൂടിയാണ് ഭട്ടാചാര്യ.

ഗാംഗുലി രാഷ്ട്രിയത്തിലേക്ക് ഇറങ്ങില്ലന്ന് തന്നെ അറിയിച്ചതായും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അിടസ്ഥാനമില്ലിെന്നും അശോക് ഭട്ടാചാര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സൗരവ് തന്നെ വിളിച്ചിരുന്നു. താന്‍ രാഷ്്ട്രീയത്തില്‍ ഇറങ്ങുന്നു എന്നുതരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗാംഗുലി പറഞ്ഞതായി കുറിപ്പില്‍ പറയുന്നു. 

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരിക്കുന്നതില്‍ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. 

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. ആഞ്ചിയോപ്ലാസ്റ്റിക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്