കേരളം

'ചികിത്സയില്ല, ഇത് താങ്കളെ പോലുള്ള സംഘികളുടെ മാറാരോഗം'- വി മുരളീധരന് തരൂരിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിലുണ്ടായ തളർച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയെയും താരതമ്യം ചെയ്ത ട്രോൾ പങ്കുവെച്ചതിനെ തുടർന്ന് ശശി തരൂർ എംപിയെ പരിഹസിച്ച്  കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തരൂർ. 

2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളർച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളവ്യത്യാസങ്ങളും ചേർത്ത ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തിരുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാൽ ഇതാണ്, എന്ന കുറിപ്പോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്.

'എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂർ. ആയുഷ്മാൻ ഭാരതിന് കീഴിലുളള ആശുപത്രികളിൽ താങ്കൾക്ക് വേണ്ടി ഞാൻ ശുപാർശ ചെയ്യാം. താങ്കളുടെ അസുഖത്തിൽ നിന്ന് വേഗത്തിൽ മുക്തി നേടൂ'- എന്നായിരുന്നു മുരളീധരന്റെ ട്വീറ്റ്. 

'എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക്  ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ "ആയുഷ്മാൻ ഭാരതി"ൽ പോലും ഒരു ചികിത്സയില്ല'- എന്നായിരുന്നു തരൂരിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം