കേരളം

ഭീഷണി വിലപ്പോവില്ല: കസ്റ്റംസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതു വിലപ്പോവില്ലെന്നും കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണര്‍ സുമിത് കുമാര്‍. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ സിപിഎം വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തില്‍, ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കമ്മിഷണറുടെ പ്രതികരണം. കസ്റ്റംസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. 

എല്‍ഡിഎഫ് മാര്‍ച്ചിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരു പരാമര്‍ശിക്കാതെ കസ്റ്റംസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകള്‍ പരാമര്‍ശിച്ചുകൊണ്ട് ഇന്നലെയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയത്. കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണിയിലാണ് ഡോളര്‍ കടത്തു നടന്നതെന്ന് സ്വപ്‌ന പറഞ്ഞതായി പത്രികയിലുണ്ട്. 

കസ്റ്റംസിന്റെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫിസുകളിലേക്കാണ് എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ മാര്‍ച്ച നടത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി