കേരളം

എല്‍ജെഡിക്കും ജെഡിഎസിനും മൂന്ന് സീറ്റുകള്‍ വീതം; ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സീറ്റ് കൂടുതല്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി യോഗത്തില്‍ നിന്ന് എല്‍ജെഡി നേതാക്കളായ ശ്രേയാംസ് കുമാറും ഷെയ്ഖ് പി ഹാരിസും ഇറങ്ങിപ്പോയി. മൂന്ന് സീറ്റുകളെ നല്‍കാന്‍ സാധിക്കുള്ളുവെന്ന് സിപിഎം ഉറച്ച നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് എല്‍ജെഡി നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. നാല് സീറ്റുകള്‍ വേണമെന്നായിരുന്നു എല്‍ജെഡിയുടെ ആവശ്യം. 

ഷെയ്ഖ് പി ഹാരിസിന് മത്സരിക്കാന്‍ അമ്പലപ്പുഴ,കായംകുളം മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നില്‍ കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന് സിപിഎം അറിയിച്ചു. 

ജനതാദള്‍, എല്‍ജെഡി കക്ഷികള്‍ക്ക് മൂന്നുവീതം സീറ്റാണ് ഇടതുമുന്നണി നല്‍കിയിരിക്കുന്നത്. വടകര,കൂത്തുപറമ്പ്,കല്‍പ്പറ്റ മണ്ഡലങ്ങളാണ് എല്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. തിരുവല്ല, ചിറ്റൂര്‍,കോവളം മണ്ഡലങ്ങള്‍ ജനതാദള്‍ എസിനും നല്‍കി. കോവളത്ത് നീലലോഹിത ദാസന്‍ നാടാരും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസും മത്സരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം