കേരളം

എല്ലാവർക്കും മണ്ണെണ്ണ; നീല, വെള്ള കാർഡുകാർക്ക് സ്പെഷൽ അരി ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരി ഈ മാസം ഇല്ല. മാർച്ച് മാസത്തെ റേഷൻ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ– സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പിൽ മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷൽ അരിയുടെ കാര്യം പരാമർശിക്കുന്നില്ല.

നീല കാർഡിലെ (എൻപിഎസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാർഡിന് (എൻ‌പിഎൻഎസ് ) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാർഡ് ഉടമകൾക്കും അര ലീറ്റർ മണ്ണെണ്ണ ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ