കേരളം

പത്ത് വർഷം കേരളത്തിൽ, മൂവർ സംഘത്തെ തേടി ഭാ​ഗ്യദേവത; അതിഥി തൊഴിലാളിൾക്ക് ഒരുകോടി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള ഭാ​ഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് അതിഥി തൊഴിലാളികളായ മൂവർ സംഘത്തെ. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കോട്ടയം കുറവിലങ്ങാട് ജോലി ചെയ്യുന്ന മൂന്ന് അതിഥിതൊഴിലാളികൾക്ക് ഒന്നാം സമ്മാനമടിച്ചത്. 

അസമിലെ നൗ​ഗോങ് ജില്ലയിലെ മാരിപ്പാൻ ​സ്വദേശികളായ സഹോദരങ്ങൾ ഷ​ഗാദലി (36), നൂർമുഹമ്മദ് അലി (30), കൊൽക്കത്ത മുർഷീദാബാദ് സ്വദേശി ഹക്തർഷേക്ക് (42) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിത്. ബിസി 275591 നമ്പർ ടിക്കറ്റാണ് ഇവരെ സമ്മാനാർഹരാക്കിയത്. 

പത്ത് വർഷമായി കേരളത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ രണ്ടു വർഷമായി കുറവിലങ്ങാട് മേസ്തിരിപ്പണി ചെയ്യുകയാണ്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അമ്മൂസ് ലേഡീസ് സ്റ്റോറിലെ ടിക്കറ്റ് കൗണ്ടർ വഴിയാണ് മൂവരും ചേർന്ന് ലോട്ടറിയെടുത്തത്. ഭാ​ഗ്യമിത്ര ലോട്ടറിയുടെ ഓരോ നറുക്കെടുപ്പിലും അഞ്ച് ഒന്നാം സമ്മാനങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം