കേരളം

'കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം'; വീണ്ടും പരസ്യപ്രതിഷേധം; പ്രവര്‍ത്തകര്‍ തെരുവില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുന്നുമ്മല്‍ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നൂറ് കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധി സ്ത്രീകളും പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നതല്ല തങ്ങളുടെ ആവശ്യം. ആരായാലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നതാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും. കുറ്റിയാടിയുടെ മാനം കാക്കാന്‍ സിപിഎം തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തില്‍ ഉള്ളത്. 

കഴിഞ്ഞ ദിവസവും ഇതേ ആവശ്യവുമായി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി