കേരളം

ചടയമംഗലത്ത് ചിഞ്ചുറാണി ?; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇന്ന് വീണ്ടും ജില്ലാനേതൃയോഗം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സിപിഐ ഇന്ന് തീരുമാനിച്ചേക്കും. ഇതിനായി ജില്ലാ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയെ മല്‍സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. 

എന്നാല്‍ എ മുസ്തഫയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചടയമംഗലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജില്ലാ നിര്‍വാഹക സമിതി യോഗം വീണ്ടും ചേര്‍ന്ന ശേഷം അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ തീരുമാനിക്കുകയായിരുന്നു. 

എ മുസ്തഫയെ തഴഞ്ഞാല്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചടയമംഗലം, പറവൂര്‍, ഹരിപ്പാട്, നാട്ടിക എന്നിവ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു