കേരളം

ട്വന്റി 20 കൂടുതല്‍ മണ്ഡലങ്ങളിലേക്ക്; രണ്ടാംഘട്ട പട്ടിക പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ട്വന്റി 20. ഇതോടെ എറണാകുളം ജില്ലയില്‍ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ട്വന്റി 20 പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് ഇടത്തൊട്ടി, എറണാകുളത്ത് പ്രൊഫ. ലെസ്സി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണി എന്നിവര്‍ സ്ഥാനാര്‍ഥികളാവും. 

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി 20 രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ജില്ലയിലെ 5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കര, എറണാകുളം കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടത്.

കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകളുടെ ഭര്‍ത്താവാണ് കോതമംഗലം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ജോസ് ജോസഫ്. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സി എന്‍ പ്രകാശാണ് മൂവാറ്റുപുഴ മണ്ഡത്തിലെ സ്ഥാനാര്‍ഥി. കുന്നത്തുനാട് ഡോക്ടര്‍ സുജിത്ത് പി സുരേന്ദ്രന്‍ , പെരുമ്പാവൂരില്‍ ചിത്രാ സുകുമാരന്‍ , വൈപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലയ്ക്കല്‍ എന്നിവരായിരുന്നു ആദ്യപട്ടികയിലെ സ്ഥാനാര്‍ഥികള്‍. കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന മാതൃക വ്യാപിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. എറണാകുളം ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം രണ്ടാഴ്ചകൊണ്ട് ഏഴുലക്ഷമെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്