കേരളം

'ഇറക്കുമതി വേണ്ട'; ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ചാലക്കുടിയില്‍ നിന്നുള്ളയാളെ മാത്രമേ സ്ഥാനാര്‍ഥിയായി അംഗീകരിക്കൂവെന്നാണ് കോണ്‍ഗ്രസുകാരുടെ നിലപാട്.

മാത്യു കുഴല്‍ നാടന്‍ , ടി.ജെ സനീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍. ഇവര്‍ക്ക് പകരം ഷോണ്‍ പല്ലിശേരിയേയോ ഷിബു വാലപ്പനെയോ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പ്രതിഷേധം.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മല്‍സരിപ്പിക്കരുതെന്ന് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാബുവിനെ മല്‍സരിപ്പിക്കുന്നത് മറ്റ് മണ്ഡലങ്ങളിലെ വിജയസാധ്യതയേയും ബാധിക്കുമെന്നാണ് വാദം. പള്ളുരുത്തി മേഖലയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്