കേരളം

എല്‍ഡിഎഫ് കണ്‍വീനര്‍ രാജിവച്ചു; കാഞ്ഞങ്ങാട് സിപിഐയില്‍ ഭിന്നത രൂക്ഷം;  മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച് 10 ബ്രാഞ്ച് സെക്രട്ടറിമാര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:   കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയില്‍ ഭിന്നത രൂക്ഷം. എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ രാജിവച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കുഞ്ഞികൃഷ്ണന്‍. ഇയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

നേരത്തെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിഭീഷണി മുഴക്കി. മടിക്കൈ, അമ്പലത്തുക്കര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം നല്‍കിയതിനെതിരെയാണ് പ്രതിഷേധം. 

മൂന്നാം തവണയും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഇ ചന്ദ്രശേഖരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'