കേരളം

'വമ്പന്‍മാരും കൊമ്പന്‍മാരുമൊക്കെ നിങ്ങള്‍ പറയുന്നതല്ലേ'; മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

കഴിഞ്ഞ പതിനൊന്നു തെരഞ്ഞെടുപ്പായി പുതുപ്പള്ളിയില്‍ മത്സരിക്കുന്നു. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. ഇനിയും മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളില്‍ തന്നെയാവും. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച് പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ല. അതുവരെ എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ, ഞങ്ങളാരും എതിരു പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേമത്ത് വമ്പന്‍ സ്ഥാനാര്‍ഥി വരുമെന്ന വാര്‍ത്തകളെക്കുറിച്ചു ചോദിച്ചപ്പോള്‍, വമ്പന്‍മാരും കൊമ്പന്‍മാരുമെല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്