കേരളം

'അറിയിപ്പ് ലഭിച്ചു', കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ബിന്ദു കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 

ഇന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ബ്ലോക്ക്-മണ്ഡലം കമ്മറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ല അധ്യക്ഷയ്ക്ക് കൈമാറുകയായിരുന്നു. പിന്തുണ അറിയിച്ച് എത്തിയ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് മുന്‍പില്‍ ബിന്ദു കൃഷ്ണ കരയുകയും ചെയ്തിരുന്നു.

ബിന്ദുവിനെ കുണ്ടറയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്നിരുന്നു. എന്നാല്‍ കൊല്ലം വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ നിലപാട്. നാലര വര്‍ഷമായി കൊല്ലം കേന്ദ്രീകരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്