കേരളം

'ബിജെപി സ്ഥാനാർത്ഥിയാവാൻ ഇല്ല', മണിക്കുട്ടൻ പിൻമാറി

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ; ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് സ്ഥാനാർത്ഥി പിൻമാറി. മാനന്തവാടിയില്‍ പരി​ഗണിച്ച മണിക്കുട്ടനാണ് സ്ഥാനാർത്ഥിയാവാൻ ഇല്ലെന്ന് അറിയിച്ചത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിൻമാറിയ വിവരം മണിക്കുട്ടൻ അറിയിച്ചത്. 

എന്നെ കേൾക്കണം... കേന്ദ്രനേതൃത്വം മാനന്തവാടി നിയോജകമണ്ഡലം ബി ജെ പി എം എൽ എ സ്ഥാനാർത്ഥിയായി  എന്നെ പരിഗണിച്ചിരുന്നു... സ്നേഹപൂർവ്വം ഈ ഒരു അവസരം നിരസിക്കുന്നു... സ്നേഹപൂര്വ്വം മണിക്കുട്ടൻ- ഫേയ്സ്ബുക്കിൽ കുറിച്ചു. 

സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍  അറിയിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ  തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍  വ്യക്തമാക്കി. പണിയ വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ എംബിഎക്കാരനാണ് മണിക്കുട്ടൻ. അദ്ദേഹത്തോട് ചോദിക്കാതെയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍