കേരളം

രണ്ടില ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതി. ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

ഇതു ചോദ്യം ചെയ്ത് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും വിധി ശരിവയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി