കേരളം

പിണറായിക്കെതിരെ സ്ഥാനാര്‍ഥിയായില്ല; ആറിടത്ത് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലം ഒഴികെയുള്ള മറ്റ് ഇടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. അവസാനമായി ആറിടത്തെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. 

പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. 

ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡിസിസി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് മത്സരിച്ചേക്കും. ജില്ലയില്‍നിന്നു നേരത്തേ നല്‍കിയ പട്ടികയിലുണ്ടായിരുന്നയാളാണ്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നു സൂചനയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു