കേരളം

സുരേഷ് ​ഗോപി ഇന്ന് ആശുപത്രി വിടും, പത്ത് ദിവസം വിശ്രമം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർഥികൂടിയായ നടൻ സുരേഷ് ഗോപി എംപി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുള്ളതിനാൽ പ്രചരണത്തിനുൾപ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും. 

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ വച്ച് പനി ബാധിച്ചതിനെ തുടർന്നാണ് സുരേഷ് ​ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതിൽ ന്യൂമോണിയയും ബാധിച്ചിരുന്നു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂരിൽ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്കാണ് നേതൃത്വം എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി