കേരളം

എലത്തൂരിലും യുഡിഎഫിന് റിബല്‍ ; സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിമതനാകും. എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന്റെ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ( എന്‍സികെ)ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 

എന്‍സികെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും, വിമത സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. എലത്തൂരില്‍ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ തീരുമാനം മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

ഇതേത്തുടര്‍ന്നാണ് മണ്ഡലത്തില്‍ റിബലിനെ നിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മന്ത്രി എ കെ ശശീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍