തിരുവനന്തപുരം: കേരളാ കോൺഗ്രസ്-ബി ചെയർമാനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.
കോവിഡ് വാക്സിനെടുത്തതിനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മകനും പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.ബി.ഗണേഷ് കുമാർ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നതിനാൽ പത്തനാപുരത്തെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ബാലകൃഷണപിള്ള എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ