കേരളം

അതിസമ്പന്നൻ ശ്രേ​യാം​സ്​​കു​മാ​ർ, കൈവശം 84.64 കോ​ടി​യു​ടെ സ്വ​ത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് എംവി ശ്രേയാംസ്കുമാറിന്. കൽപറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അദ്ദേഹത്തിന് 84.64 കോടിയുടെ സ്വത്താണുള്ളത്. 3.98 കോടിയുടെ ബാധ്യതയുള്ളതായും സ​ത്യ​വാ​ങ്ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 

കൈ​യി​ൽ 15,000 രൂ​പ​യും ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി ഇ​ന​ത്തി​ലാ​യി 9.67 കോ​ടി​യും ഉ​ണ്ട്. 74.97 കോ​ടി​യു​ടെ ഭൂ​സ്വ​ത്തു​മു​ണ്ട്. ഭാ​ര്യ ക​വി​ത ശ്രേ​യാം​സ്കു​മാ​റി​ന്​ ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി ഇ​ന​ങ്ങ​ളി​ലാ​യി 25.12 ല​ക്ഷ​വും 54 ല​ക്ഷ​ത്തിെൻറ ഭൂ​സ്വ​ത്തും ഉ​ണ്ട്. 

സ​മ്പ​ത്തി​ൽ പി​ന്നി​ൽ കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. അ​ഭി​ജി​ത്താണ്. കെ​എ​സ് യു സം​സ്ഥാ​ന പ്ര​സി​ഡ​ൻറായാ അദ്ദേഹത്തിന് 14,508 രൂ​പ​യുടെ സമ്പാദ്യമാണുള്ളത്. കൈ​യി​ലു​ള്ള 3000 രൂ​പ, സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ലെ ഓ​ഹ​രി​യാ​യ 10,000 അ​ട​ക്ക​മാ​ണി​ത്. 1.73 ല​ക്ഷം ബാ​ങ്ക് വാ​യ്പ​യും ഉ​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും